ചിന്ത

ചിന്തിക്കുക എന്നത് ഏറ്റവും ഭാരമേറിയ പ്രവർത്തിയാണ്, സത്യത്തിൽ ചിന്തിക്കാൻ സാധിക്കാത്തവർ എത്ര ഭാഗ്യവാന്മാർ എന്ന് തോന്നിപ്പോകാറുണ്ട് കാരണം അവരൊന്നും മനസ്സിലാക്കുന്നുമില്ല അറിയുന്നുമില്ലല്ലോ!

“ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ട്” എന്ന് വിശുദ്ധ ഖുർആൻ പറയുന്നു പക്ഷെ ആ ദൃഷ്ട്ടാന്തങ്ങളും അറിവും പലപ്പോഴും മനസ്സിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു.

എന്തിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്, ഈ ലോകത്തെ തന്നെ സൃഷ്ടിച്ചത്?
മനുഷ്യൻ എന്തുകൊണ്ടാണ് തമ്മിൽ തല്ലുന്ന, അധികാരമോഹിയായ, സമ്പത്തു മാത്രം ആഗ്രഹിക്കുന്ന ഒരു വികാര ജീവിയാകുന്നത്?
എന്തുകൊണ്ട് നമുക്ക് പരസ്പരം സഹായിച്ചു സ്നേഹിച്ചു പ്രകൃതിയെ സംരക്ഷിച്ചു ജീവിക്കാൻ സാധിക്കുന്നില്ല?
എത്ര മാറ്റം വരുത്തുവാൻ ആഗ്രഹിച്ചാലും ഈ ലോകത്തിൽ എന്തെങ്കിലും ഒരു ചലനം സൃഷ്ടിക്കുവാൻ ഒരു വ്യക്തിയെന്ന നിലയിൽ നമുക്കാകുമോ ?

ഇതെല്ലം വളരെ വിശാലമായ ചിന്തകൾ ആണെങ്കിൽ വർത്തമാന കാലത്തെക്കുറിച്ചുള്ള ചിന്തകളാണ് എന്നെ ഏറ്റവും കൂടുതൽ ആശാകുഴപ്പത്തിലാക്കുന്നതു..

ഞാനൊരു കോൺസ്പിറസി തിയറിസ്റ് അല്ല, എങ്കിൽ കൂടി വർത്തമാന കാലഘട്ടത്തിന്റെ പോക്കും മതഗ്രനഥങ്ങളിലെ പ്രവചനങ്ങളും നാൾക്കു നാൾ ഏറിവരുന്ന വാണിജ്യ സാമ്രാജ്യത്തിന്റെ ആധിപത്യവും എല്ലാം കൂട്ടി വായിക്കുമ്പോൾ സുഗമമായ സാധാരണ ഭാവിയിലേക്കല്ല കാര്യങ്ങൾ കൊണ്ടുചെന്നു എത്തിക്കുന്നത് എന്ന തിരിച്ചറിവ് ഒരു അപകട സൂചന തരുന്നുണ്ട്.

…..

മനസ്സിൽ വരുന്ന ചിന്തകൾ സമയവും സന്ദർഭവും പോലെ കുറിച്ചിടാനായ് ഒരു സ്ഥലം..

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s